കശ്മീരില്‍ ഉള്‍പ്പെടെ എവിടെയും മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന മുന്നറിയിപ്പുമായി് താലിബാന്‍.ഖത്തറിലെ ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസില്‍ നിന്ന് ബിബിസി ഉര്‍ദുവിനൊപ്പം സൂം വഴി ഒരു വീഡിയോ അഭിമുഖത്തില്‍ സുഹൈല്‍ ഷഹീന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ, അവിടം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചേക്കുമെന്ന ആശങ്കയ്ക്കിടെയാണ് താലിബാന്‍ വക്താവിന്റെ പരാമര്‍ശം.
'മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഇന്ത്യയിലെ കശ്മീരിലായാലും മറ്റേതെങ്കിലും രാജ്യത്തായാലും. നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ പൗരന്മാരാണെന്നും പറഞ്ഞാലും, മുസ്ലീങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും'. നിങ്ങളുടെ നിയമപ്രകാരം അവര്‍ക്ക് തുല്യ അവകാശങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ട്,' താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
യുഎസുമായുള്ള ദോഹ കരാറിനെക്കുറിച്ച് സംസാരിച്ച സുഹൈല്‍ , ഏതെങ്കിലും രാജ്യത്തിനെതിരെ സായുധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് താലിബാന്‍ തന്ത്രത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞു.
കശ്മീരിനെക്കുറിച്ച് ഗ്രൂപ്പ് നേരത്തെ നടത്തിയ പ്രസ്താവനകളില്‍ നിന്ന് വ്യത്യസ്തമാണ് ഷഹീന്റെ പരാമര്‍ശങ്ങള്‍.
ഇന്ത്യയുമായി സമാധാനപൂര്‍ണമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നുമാണ് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. അഫ്ഗാന്‍ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും താലിബാന്‍ നേതാവ് സൂചിപ്പിച്ചിരുന്നു. ഇതില്‍ നിന്നും താലിബാന്‍ പിന്നോക്കം പോകുന്നതാണ് ഇപ്പോഴത്തെ അഭിപ്രായപ്രകടനമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.
അഭിമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഇന്ത്യയുടെ വദേശകാര്യ വക്താവ് താലിബാന്‍ വക്താവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷെ കശ്മീര്‍ വിഷയം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ എന്ത് ചര്‍ച്ചകളാണ് നടന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
അഫ്ഗാനില്‍ ഭരണം പിടിച്ചതിന് പിന്നാലെ, കശ്മീര്‍ പ്രശ്നം ഉഭയകക്ഷി ആഭ്യന്തര പ്രശ്നമാണെന്നാണ് താലിബാന്‍ പറഞ്ഞത്. അഫ്ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനായി ഭീകരര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കലാണ് പ്രഥമ ലക്ഷ്യമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക്ക് മിത്തല്‍ കഴിഞ്ഞദിവസം താലിബാന്‍ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
#kashmir #talibanindia #keralakaumudinews
0 Comments